sat_change_01
Slide_SAT
sat_change_02

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്സ് എം.ഡി. കെ.പത്മകുമാര്‍ അറസ്റ്റിൽ…

 

അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലബാർ സിമന്റ്സ് എംഡി കെ.പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചോടെയാണ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടുതൽ തെളിവെടുക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറേ‍ാ സംഘം സിമന്റ്സ് എം.ഡി. കെ.പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഒാഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാർ സിമന്റ്്സ് എംഡി കെ പത്മകുമാർ, ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജി. വേണുഗോപാൽ, ലീഗൽ ഒാഫിസർ പ്രകാശ് ജോസഫ് എന്നിവരുടെ ഒാഫിസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലുമായാണ് വിജിലൻസ് പരിശേ‍ാധന നടത്തിയത്. മലബാർ സിമന്റ്്സിലേക്ക് ഫ്ലൈആഷ് ഇറക്കുമതി കരാറിൽ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നൽകിയ ബാങ്ക് ഗാരന്റി പുതുക്കാത്തതിലും 50ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്.  സിമന്റ് നൽകിയതിന് ചില ഡീലർമാർക്ക് കമ്മിഷൻ ഇളവ് നൽകിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസിന് ആധാരം. രണ്ടു കേസുകളിലും 2015 ൽ ത്വരിതപരിശോധന പൂർത്തിയാക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*