sat_change_01
Slide_SAT
sat_change_02

കുവൈത്തില്‍ ജലവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെ ജലവിതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഓരോ ഫ്‌ലാറ്റിലും പ്രത്യേകം വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ജല വൈദ്യുതി മന്ത്രാലയം നിര്‍ദേശം നല്‍കി. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ചു കരം ഈടാക്കുന്നതിലൂടെ ദുര്‍വ്യയം തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇന്ധനവില വാര്‍ദ്ധനവിനൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികള്‍ക്ക് ബാധ്യതയാകും. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫല്‍റ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്‌ലാറ്റ് വാടകയോട് ചേര്‍ത്തു ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഈ സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ജലം വൈദ്യതി മന്ത്രാലയത്തിന്റെ തീരുമാനം. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വെവ്വേറെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചു ഓരോ ഫ്‌ലാറ്റിലെയും ഉപഭോഗത്തിനനുസരിച്ചുള്ള ഫീസ് ഈടാക്കാനാണ് പദ്ധതി. ഇതിനായി ഓരോ ഫ്‌ളാറ്റിലും മീറ്ററുകള്‍ സ്ഥാപിക്കേണ്ട ഉത്തരവാദിത്തം കെട്ടിട ഉടമക്കാണ്. അതെ സമയം കൊമേഴ്ഷ്യല്‍ ബില്‍ഡിങ്ങുകള്‍ക്കു ഒരു അപ്പാര്‍ട്ട്‌മെന്റിന് ഒരു മീറ്റര്‍ എന്ന നിലവിലെ രീതി തുടരും. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ വെള്ളക്കരം കെട്ടിട ഉടമയാണ് ഒടുക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ശുദ്ധജലം ദുര്‍വ്യയം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. താമസക്കാര്‍ വെള്ളം ദുര്‍വ്യയം ചെയ്യുന്നത് മൂലമുണ്ടാകുന്ന അധിക ബാധ്യതയില്‍ നിന്ന് കെട്ടിട ഉടമകളെ ഒഴിവാക്കാനും ഇത് സഹായകമാകും . അമിതോപയോഗം നടത്തുന്ന ഫല്‍റ്റുകള്‍ കണ്ടെത്തി ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനും ജല മന്ത്രാലയത്തിനു പദ്ധതിയുണ്ട് . വ്യക്തിഗത മീറ്ററിങ് സംവിധാനം നിലവിലുള്ള ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് പുതിയ രീതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

*