sat_change_01
Slide_SAT
sat_change_02

കുവൈറ്റില്‍ ടാക്‌സി ബസ് ചാര്‍ജ്ജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

കുവൈറ്റ് സിറ്റി : പെട്രോള്‍ വില വര്‍ദ്ധനവ് നടപ്പിലാക്കാനുള്ള മന്ത്രി സഭാ തീരുമാമാനത്തിനു പിന്നാലെയാണു സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ ബസ് ചാര്‍ജ്ജ് താഴെ കുവൈത്ത് സിറ്റി മുതല്‍ തേര്‍ഡ് റിംഗ് ഭാഗങ്ങള്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് നിലവിലെ 200 ഫില്‍സ് എന്ന നിരക്ക് തുടരുന്നതാണു. 4 ര്‍ത്ത് റിംഗ് വരെയുള്ള പ്രദേശങ്ങളിലേക്ക് 250 ഫില്‍സും ഫിഫ്ത്ത് റിംഗ് വരെ 300 ഫില്‍സും 6 ത് റിംഗ് വരെയുള്ള പ്രദേശങ്ങളിലേക്ക് 350 ഫില്‍സുമാണു പുതുക്കിയ നിരക്ക്. കുവൈത്ത് സിറ്റിയില്‍ നിന്നും 6 ത് റിംഗ് മുതല്‍ ഫിന്റാസ് വരെയുള്ള ഭാഗങ്ങളിലേക്ക് പുതുക്കിയ നിരക്ക് പ്രകാരം 500 ഫില്‍സായിരിക്കും. കുവൈത്ത് സിറ്റിയില്‍ നിന്നും ജഹറ, ഫഹാഹീല്‍ ഭാഗങ്ങളിലേക്കാണു 100 ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. നിലവിലെ 300 ഫില്‍സിനു പകരം 600 ഫില്‍സായാണു നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേ പോലെ റോമിംഗ് ടാക്‌സി, എയര്‍പ്പോര്‍ട്ട് ടാക്‌സി, കോള്‍ ടാക്‌സി എന്നീ മൂന്നു വിഭാഗങ്ങളിലുള്ള ടാക്‌സി സേവങ്ങങ്ങള്‍ക്കും നിരക്കില്‍ വര്‍ദ്ധനവ് വരുത്തി. റോമിംഗ് ടാക്‌സികള്‍ക്ക് മിനിമം ചാര്‍ജ്ജ് കിലോമീറ്ററിനു 350 ഫില്‍സും തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിനും 125 ഫില്‍സുമാണു പുതുക്കിയ നിരക്ക്. 40 ഫില്‍സാണു ഈ വിഭാഗം ടാക്‌സികളുടെ ഒരു മിനിട്ട് നേരത്തേക്കുള്ള വെയ്റ്റിംഗ് ചാര്‍ജ്ജ്. കോള്‍ ടാക്‌സികളുടെ മിനിമം ചാര്‍ജ്ജ് 600 ഫില്‍സും ഓരോ കിലോ മീറ്ററിനും 200 ഫില്‍സും ആയി നിരക്ക് പുതുക്കി നിശ്ചയിച്ചു. 70 ഫില്‍സാണു ഇവയുടെ ഒരു മിനുട്ട് നേരത്തെക്കുള്ള വെയ്റ്റിംഗ് ചാര്‍ജ്ജ്.എയര്‍ പോര്‍ട്ട് ടാക്‌സികള്‍ക്ക് വാഹനങ്ങളുടെ നിലവാരമനുസരിച്ച് 5 മുതല്‍ 13 ദിനാര്‍ വരെയാണു മിനിമം ചാര്‍ജ്ജ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പുതുക്കിയ നിശ്ചയിച്ച ചാര്‍ജ്ജിനു രണ്ടിരട്ടി വരെ ചാര്‍ജ്ജാണു ടാക്‌സി ഡ്രൈവര്‍മ്മാര്‍ യാത്രക്കാരില്‍ നിന്നും ഈടാക്കി വരുന്നത്. ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചതിന്റെ മറവില്‍ ഇവ വീണ്ടും വര്‍ദ്ധിക്കാനാണു സാധ്യത. എന്നാല്‍ സാധാരണക്കാരുടെ ആശ്രയമായ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് ഗണ്യമായി നിരക്ക് വര്‍ദ്ധിപ്പിച്ചത് താഴ്ന്ന വരുമാനക്കാരെയാകും ഏറെ പ്രതികൂലമായി ബാധിക്കുക..

Leave a Reply

Your email address will not be published. Required fields are marked *

*