sat_change_01
Slide_SAT
sat_change_02

കെ ബാബുവിന്റെ ബെനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയെന്ന് വിജിലന്‍സ്…

 

കെ. ബാബുവിന്റെ ബെനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തി.

അതേസമയം, മുൻമന്ത്രി കെ. ബാബുവിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലൻസ് ഒാഫിസിൽ ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങി. ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബാബു നടത്തിയത് നഗ്നമായ അഴിമതിയെന്ന് വി എസും പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല ഇന്നും തയാറായില്ല

മുൻമന്ത്രി െക ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിന് തുടർച്ചയായാണ് പഴ്സണൽ സ്റ്റാഫ് അംഗമായ നന്ദകുമാറിനെയുംചോദ്യം ചെയ്തത് . തൃപ്പൂണിത്തുറയിൽ നന്ദകുമാറിന്റെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട് . ഇവിടുത്തെ നിക്ഷേപങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

*