sat_change_01
Slide_SAT
sat_change_02

സ്കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി…

 

സംസ്ഥാനത്തെ സ്്കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകർ ജാഗ്രതപാലിക്കണം. ക്്ളാസ് മുറികൾ ഡിജിറ്റലായാലും മാതൃഭാഷ എഴുതി തന്നെ പഠിക്കണമെന്ന്് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക ദിനാഘോഷ ചടങ്ങ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു.

അധ്യാപക ദിനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്്കൂളുകളിൽ ക്ളാസെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പീന്നീടത് ജീവിത ശൈലീ സന്ദേശമാക്കി മാറ്റുകയായിരുന്നു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്്കൂളിൽ ഒത്തു ചേർന്ന അധ്യാപകരോടും വിദ്യാര്‍‍ഥികളോടും ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നതിന്റെ അപകടങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി പ്രധാനമായും സംസാരിച്ചത്.

സംസ്ഥാനത്തെ സ്്കൂളുകൾ ഡിജിറ്റലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്്കൂളിനും സ്്മാർട്ട് ക്്ളാസ് മുറികൾ ലഭിക്കും. ഇതിനുള്ള പണം കണ്ടെത്തുന്നതിനെകുറിച്ച് പിണറായി വിജയൻ പറഞ്ഞു.

കലാകായിക പഠനത്തിന് എല്ലാ ജില്ലകളിലെയും ഒരോ സ്്കൂളിന് ഒരു കോടിരൂപവീതം നൽകും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും പങ്കെടുത്തു. മികച്ച അധ്യാപകർക്കുള്ള പുരസ്ക്കാരങ്ങളും ചടങ്ങിൽ വെച്ച് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

*