sat_change_01
Slide_SAT
sat_change_02

KERALA

രാഷ്‌ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം രാഷ്ട്രീയപകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അനധികൃത സ്വത്തുള്ള രാഷ്ട്രീയനേതാക്കളുടെ മേല്‍ പിടിമുറുക്കാന്‍ തന്നെയാണ് വിജിലന്‍സ് നീക്കം. മുന്‍മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തതിന് പിന്നാലെ കൂടുതല്‍ നേതാക്കളുടെ സ്വത്ത് വിവരം തേടുകയാണ് വിജിലന്‍സ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നേതാക്കളുടെ പേരിലോ ബിനാമി പേരിലോ സ്വത്തുണ്ടെങ്കില്‍ നല്‍കാനാണ് ആദാനയ നികുതിവകുപ്പിനോട് വിജിലന്‍സ് ഡയറക്ടര്‍ ...

Read More »

സ്കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി…

  സംസ്ഥാനത്തെ സ്്കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകർ ജാഗ്രതപാലിക്കണം. ക്്ളാസ് മുറികൾ ഡിജിറ്റലായാലും മാതൃഭാഷ എഴുതി തന്നെ പഠിക്കണമെന്ന്് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക ദിനാഘോഷ ചടങ്ങ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു. അധ്യാപക ദിനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്്കൂളുകളിൽ ക്ളാസെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പീന്നീടത് ജീവിത ശൈലീ സന്ദേശമാക്കി മാറ്റുകയായിരുന്നു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്്കൂളിൽ ഒത്തു ചേർന്ന അധ്യാപകരോടും വിദ്യാര്‍‍ഥികളോടും ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നതിന്റെ അപകടങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി പ്രധാനമായും സംസാരിച്ചത്. സംസ്ഥാനത്തെ സ്്കൂളുകൾ ഡിജിറ്റലാക്കുമെന്ന് ...

Read More »

കെ ബാബുവിന്റെ ബെനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയെന്ന് വിജിലന്‍സ്…

  കെ. ബാബുവിന്റെ ബെനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തി. അതേസമയം, മുൻമന്ത്രി കെ. ബാബുവിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലൻസ് ഒാഫിസിൽ ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങി. ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബാബു നടത്തിയത് നഗ്നമായ അഴിമതിയെന്ന് വി എസും ...

Read More »

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്സ് എം.ഡി. കെ.പത്മകുമാര്‍ അറസ്റ്റിൽ…

  അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലബാർ സിമന്റ്സ് എംഡി കെ.പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചോടെയാണ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടുതൽ തെളിവെടുക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറേ‍ാ സംഘം സിമന്റ്സ് എം.ഡി. കെ.പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഒാഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാർ സിമന്റ്്സ് എംഡി കെ പത്മകുമാർ, ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജി. വേണുഗോപാൽ, ലീഗൽ ഒാഫിസർ പ്രകാശ് ...

Read More »

ബാറ്ററി നിർമാണ യൂണിറ്റിനെ വഴിവിട്ടു സഹായിച്ചു; മാണിക്കെതിരെ വീണ്ടും കേസ്…

ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ മുൻമന്ത്രി കെ.എം.മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചു.   കുറിച്ചിയിലെ സൂപ്പർ പിഗ്‌മെൻസ് ഉടമ ബെന്നി ഏബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം ...

Read More »