sat_change_01
Slide_SAT
sat_change_02

KUWAIT UPDATE

Kerala Art Lovers Association | Balakalamela-2017

Kerala Art Lovers Association, KALA Kuwait has announced the prestigious Balakalamela-2017 (Inter school cultural competitions for indian students) which will be held on May 5, 2017 at United Indian School, Abbassiya. Events will start at 7.30 am on 5th May 2017 and results will be announced on the same day for all stage items. The school with highest aggregate point ...

Read More »

കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം !

കുവൈറ്റ് : കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം . മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 29 വരെ ഇവിടെ നിന്നും പണമയക്കുന്നവരെയാണ് ഭാഗ്യം കാത്തിരിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ഓരോ ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നേടാനുള്ള അവസരമാണ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bec.kw സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1824000 എന്ന നമ്പറിലേക്ക് വിളിക്കുക . നറുക്കെടുപ്പ് ദിവസങ്ങള്‍ മാര്‍ച്ച് 12, 19,26 ഏപ്രില്‍ 2,9,16,23,30 .

Read More »

ജി.സി.സിയില്‍ കോര്‍പറേറ്റ് വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ കോര്‍പറേറ്റുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ മുന്‍നിര നിക്ഷേപ സ്ഥാപനമായ കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്‍റര്‍ (മര്‍കസ്) പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 2016ന്‍െറ ആദ്യ പകുതിയില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടാംപകുതിയില്‍ നാലു ശതമാനംകൂടി വരുമാനത്തില്‍ കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ വരുമാനം താഴോട്ട് പോയപ്പോള്‍ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഒമാന്‍ മാത്രമാണ് അപവാദം. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ കൂപ്പുകുത്തലിനെ തുടര്‍ന്നുണ്ടായ മാന്ദ്യംതന്നെയാണ് വരുമാനം കുത്തനെ ...

Read More »

പെരുന്നാള്‍ അവധി ഒമ്പതുദിവസം

കുവൈത്ത് സിറ്റി: ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദിയില്‍ പ്രഖ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലും സെപ്റ്റംബര്‍ 12ന് തിങ്കളാഴ്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് കുവൈത്ത് മാസപ്പിറ നിരീക്ഷണ സമിതി വ്യക്തമാക്കി. ദുല്‍ഹജ്ജ് മാസപ്പിറ ദര്‍ശിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്ന് ശറഈ സമിതിയുടെ അഭ്യര്‍ഥനയുണ്ടായെങ്കിലും എവിടെയും മാസപ്പിറ കണ്ടതായി വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ ഇപ്രാവശ്യം ബലിപെരുന്നാളിന് ഒമ്പത് ദിവസം അവധിയുണ്ടായിരിക്കുമെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പത് വെള്ളിയാഴ്ച മുതല്‍ 17ന് ശനിയാഴ്ചവരെയായിരിക്കും രാജ്യത്ത് സര്‍ക്കാര്‍ ...

Read More »

റോഡപകടം: എട്ടുമാസത്തിനിടെ ജീവന്‍നഷ്ടപ്പെട്ടത് 275 പേര്‍ക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ടുമാസത്തിനിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 275 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍. 2016 ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്തുണ്ടായ റോഡപകടങ്ങളെ സംബന്ധിച്ച് ജനറല്‍ ട്രാഫിക് വിഭാഗം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. കുവൈത്തില്‍ പ്രതിദിനം ഒരാളെങ്കിലും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലയളവില്‍ ചെറുതും വലുതുമായി മൊത്തം 60,000 വാഹനാപകടങ്ങള്‍ രാജ്യത്തുണ്ടായി. അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലമുണ്ടായതാണ് അപകടങ്ങളിലധികവും. വാഹനാപകടത്തില്‍ മരിച്ചവരില്‍ കൂടുതലും 21-30 പ്രായത്തിലുള്ള യുവാക്കളാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ ...

Read More »

കുവൈത്തില്‍ ജലവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെ ജലവിതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഓരോ ഫ്‌ലാറ്റിലും പ്രത്യേകം വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ജല വൈദ്യുതി മന്ത്രാലയം നിര്‍ദേശം നല്‍കി. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ചു കരം ഈടാക്കുന്നതിലൂടെ ദുര്‍വ്യയം തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇന്ധനവില വാര്‍ദ്ധനവിനൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികള്‍ക്ക് ബാധ്യതയാകും. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫല്‍റ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്‌ലാറ്റ് വാടകയോട് ചേര്‍ത്തു ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഈ സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ജലം വൈദ്യതി ...

Read More »

മീറ്ററില്ലാത്ത ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈത്ത് വാണിജ്യമന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് മീറ്ററില്ലാതെ ഓടുന്ന ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു. മീറ്ററില്‍ കൃത്രിമം കാണിച്ചാലും അമിത നിരക്ക് ഈടാക്കിയാലും ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇന്ധനവില വര്‍ധനവിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇനിമുതല്‍ രാജ്യത്തെ നിരത്തുകളില്‍ മീറ്ററില്ലാ ടാക്‌സികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വാണിജ്യ മന്ത്രാലയം മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അറിയിച്ചു. മീറ്റര്‍ നിരക്കിനേക്കാള്‍ കൂടുതല്‍ യാത്രക്കാരില്‍നിന്ന് ഈടാക്കിയതായി കണ്ടെത്തിയാലും ഡ്രൈവര്‍മാര്‍ കുടുങ്ങും. കുവൈത്ത് നിയമ പ്രകാരം ഉപഭോക്തൃ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കാനും ...

Read More »

കുവൈത്തിലെ അനധികൃത ഹൗസ് മെയ്ഡ് ഓഫീസില്‍ പൊലീസ് റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഹൗസ് മെയിഡ് ഓഫീസില്‍ പൊലീസ് റെയ്ഡ്. നടത്തിപ്പുകാര്‍ ഉള്‍പ്പെടെ 16 പേര്‍ പിടിയിലായി. സ്വദേശി വീടുകളില്‍ നിന്ന് ഒളിച്ചോടിയെത്തിയ വേലക്കാരികളെ ദിവസക്കൂലിക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന ആഫ്രിക്കന്‍ സംഘമാണ് പിടിയിലായത്. വേലക്കാരികളെ ഉപയോഗിച്ച് അനാശാസ്യ പ്രവൃത്തികളും സംഘം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

Read More »

കുവൈറ്റില്‍ ടാക്‌സി ബസ് ചാര്‍ജ്ജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

കുവൈറ്റ് സിറ്റി : പെട്രോള്‍ വില വര്‍ദ്ധനവ് നടപ്പിലാക്കാനുള്ള മന്ത്രി സഭാ തീരുമാമാനത്തിനു പിന്നാലെയാണു സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ ബസ് ചാര്‍ജ്ജ് താഴെ കുവൈത്ത് സിറ്റി മുതല്‍ തേര്‍ഡ് റിംഗ് ഭാഗങ്ങള്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് നിലവിലെ 200 ഫില്‍സ് എന്ന നിരക്ക് തുടരുന്നതാണു. 4 ര്‍ത്ത് റിംഗ് വരെയുള്ള പ്രദേശങ്ങളിലേക്ക് 250 ഫില്‍സും ഫിഫ്ത്ത് റിംഗ് വരെ 300 ഫില്‍സും 6 ത് റിംഗ് വരെയുള്ള പ്രദേശങ്ങളിലേക്ക് 350 ഫില്‍സുമാണു പുതുക്കിയ നിരക്ക്. കുവൈത്ത് സിറ്റിയില്‍ നിന്നും 6 ത് ...

Read More »

പെട്രോള്‍ വിലവര്‍ദ്ധനവ് : വിലക്കയറ്റം തടയാന്‍ മോണിറ്ററിങ് കമ്മിറ്റി

കുവൈറ്റ് സിറ്റി : കുവൈത്ത് സാമൂഹ്യ ക്ഷേമ മന്ത്രാലയം വിലക്കയറ്റം തടയാന്‍ മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നല്‍കി. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് കമ്മിറ്റി. പെട്രോള്‍ നിരക്ക് പരിഷ്‌കരണം മറയാക്കി ആവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു സാമൂഹ്യ ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ നിരക്ക് പരിഷ്‌കരണം ചൂണ്ടിക്കാട്ടി കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരീക്ഷണ സമിതി രൂപീകരിച്ചത്. സാമൂഹികക്ഷേമ തൊഴില്‍ കാര്യ മന്ത്രി ഹിന്ദ് അല്‍ ...

Read More »